നെക്സോൺ ഇവിയിലൂടെ ഇലക്ട്രിക് വാഹന വിപണി വെട്ടിപ്പിടിച്ച ടാറ്റ പുത്തനൊരു വേരിയന്റിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. നെക്സോൺ ഇവി മാക്സ് എന്നുപേരിട്ടിരിക്കുന്ന ഈ മോഡൽ സ്റ്റാൻഡേർഡ് വേരിയന്റിനൊപ്പമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ കൂടുതൽ റേഞ്ചും കൂടുതൽ കരുത്തുമാണ് ഇതിനെ സാധാരണ വേരിയന്റിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്.